/

News Update :

ഇടവെട്ടി ഉപതിരഞ്ഞെടുപ്പ്: യു ഡി എഫ് സ്ഥാനാര്‍ഥി പത്രിക നല്‍കി


ഇടവെട്ടി ഉപതിരഞ്ഞെടുപ്പ്: യു ഡി എഫ് സ്ഥാനാര്‍ഥി ശ്രീമതി ലീലാമണി ശശി    പത്രിക നല്‍കി . യു ഡി എഫ് കണ്വീനരും  ബ്ലോക്ക്‌ പഞ്ചായത്ത് അംഗവുമായ ശ്രീ .ലത്തീഫ് മുഹമ്മദ്‌ , വാര്‍ഡ്‌ മെബെര്‍ മാരായ .ഷാജി ഇല്ലിക്കല്‍ ,ജയകൃഷ്ണന്‍ പുതിയേടത്ത് , ഹനീഫ പാരെക്കണ്ടം , ബേബി കാവാലം ,ജസീല ലത്തീഫ് ,ലൌലി  സൈനുദ്ധീന്‍ തുടങ്ങി നിരവധി യു ഡി എഫ് പ്രവര്‍ത്തകര്‍ സ്ഥാനര്തിയോടൊപ്പം ഉണ്ടായിരുന്നു .ഇടവെട്ടി ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന്


ഇടവെട്ടി ഗ്രാമപ്പഞ്ചായത്ത് 01, ഇടവെട്ടിച്ചിറ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 11നാണ് ഉപതിരഞ്ഞെടുപ്പ്. അന്ന് രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണിവരെ വോട്ട് രേഖപ്പെടുത്താം. അന്തിമ വോട്ടര്‍പ്പട്ടിക 2012 ഫിബ്രവരി 10ന് പ്രസിദ്ധീകരിച്ചു. 2012 മാര്‍ച്ച് 16ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും പരസ്യപ്പെടുത്തും. നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് 23.

സമാധാനം പുലരട്ടെ :ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പലുടെ പ്രസ്താവന .

വിവാദമായ ചോദ്യ പേപര്‍ ഉണ്ടാക്കിയ സാമൂഹിക അസ്വസ്ഥതകള്‍ക്ക് അവസാനം ഉണ്ടാകട്ടെ എന്ന ആഗ്രഹത്തോടെ ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി എം ജോസഫ്‌ നല്‍കുന്ന പ്രസ്താവനയുടെ കോപ്പിയാണ് താഴെ .പൊതു സമൂഹത്തില്‍ ചില മുതലെടുപ്പുകാര്‍ പരത്തിയ തെറ്റിദ്ധാരണകള്‍ നീങ്ങുവാന്‍ ഇത് സഹായിക്കും എന്ന വിശ്വാസത്തോടെ പ്രസിദ്ധീകരിക്കുന്നു .
ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം


സമകാലിക സംഭവങ്ങള്‍ പക്വതയോടെ വിലയിരുത്തുന്ന ഒരു ബ്ലോഗ്‌ ലേഖനം കൂടി താഴെ വായിക്കാം


Author: ശ്രീ ബെന്നി പുന്നത്തറ


ഒരു യഥാര്‍ത്ഥ ദൈവവിശ്വാസിക്ക്‌ മറ്റൊരാളുടെ നേരെ ആയുധമെടുക്കാനോ അവന്റെ ജീവനെടുക്കാനോ മുറിവേല്‍പ്പിക്കാനോ കഴിയുമോ? തീര്‍ച്ചയായും ഇല്ല. തങ്ങളുടെ മതത്തെ വ്രണപ്പെടുത്തുന്ന വിധത്തില്‍ പെരുമാറിയതിന്റെ പേരില്‍, അതു ചെയ്‌ത
വ്യക്തിയുടെ ജീവനെടുത്ത്‌ പകരംവീട്ടാന്‍ ശ്രമിക്കുമ്പോള്‍, ആദ്യത്തെ ആള്‍ പെരുമാറിയതിലും മോശമായ പ്രവൃത്തിയാണ്‌ രണ്ടാമത്തേത്‌. കാരണം, എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌ പരസ്‌പരം സ്‌നേഹിക്കാനും ആദരിക്കാനുമൊക്കെയാണ്‌. തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകനായ ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയെറിയുകയും അദ്ദേഹത്തെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്‌ത സംഭവം കേരളം ഞെട്ടലോടെയാണ്‌ ശ്രവിച്ചത്‌. ഇങ്ങനെയൊരു സംഭവം ഒരുപക്ഷേ കേരളത്തില്‍ ആദ്യമായിട്ടായിരിക്കും. ആ നീചകൃത്യം ചെയ്‌തവരുടെ ഉദ്ദേശ്യലക്ഷ്യം ദൈവസ്‌നേഹമോ മതസ്‌നേഹമോ ഒന്നുമല്ലെന്നത്‌ നിശ്ചയമാണ്‌. പേരുകൊണ്ട്‌ ഒരു മതത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അവര്‍ യഥാര്‍ത്ഥ വിശ്വാസികളോ മനുഷ്യസ്‌നേഹികളോ അല്ല.


കോളജില്‍ ഉണ്ടായ ചോദ്യപേപ്പര്‍ വിവാദം മുസ്ലീങ്ങളായ അനേകരുടെ മനസുകളില്‍ മുറിവുണ്ടാക്കിയിരുന്നു. സംഭവത്തില്‍ കോളജ്‌ മാനേജ്‌മെന്റിനും രൂപതയ്‌ക്കും നേരിട്ട്‌ ബന്ധമില്ലെങ്കില്‍ക്കൂടി, മുസ്ലീം സമൂഹത്തോട്‌ മാപ്പു ചോദിക്കുകയും അധ്യാപകനെ സസ്‌പെന്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. അ തിന്റെ പേരിലുള്ള നിയമനടപടികള്‍ അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുകയുമാണ്‌. തെറ്റു ചെയ്‌താല്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനല്ലാതെ മറ്റൊന്നിനും കഴിയില്ലല്ലോ. ഈ സംഭവത്തില്‍ കാലതാമസം വരുത്താതെ നിയമം അതിന്റെ വഴിക്കുതന്നെ നീങ്ങുകയും ചെയ്‌തിരുന്നു. അധ്യാപകന്റെ പ്രവൃത്തിയെ പിന്തുണച്ചുകൊണ്ട്‌ ഏതെങ്കിലും വിഭാഗമോ വ്യക്തികളോ രംഗത്തു വന്നില്ലെന്നത്‌ ശ്രദ്ധിക്കേണ്ട കാര്യംതന്നെയാണ്‌. കേരളീയ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്നമതസൗഹാര്‍ദ്ദത്തിന്റെയും ഉയര്‍ന്ന നീതിബോധത്തിന്റെയും ഭാഗമായിട്ടു വേണം അതിനെ കാണാന്‍. എന്നിട്ടും നിയമത്തെയും നീതിയെയുമൊന്നും അംഗീകരിക്കാതെ പ്രാകൃതമായ രീതിയില്‍ ശിക്ഷ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യമെന്താണെന്ന്‌ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. സംഭവം കഴിഞ്ഞ്‌ മാസങ്ങള്‍ക്കുശേഷം നീണ്ട പ്ലാനിംഗോടെ ചെയ്യുമ്പോള്‍ അതിന്റെ ഗൗരവം വര്‍ധിക്കുകയാണ്‌. ജനങ്ങളുടെ മനസില്‍ ഒരിക്കലും മുറിവുണങ്ങരുതെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഈ കൃത്യത്തിന്റെ പിന്നില്ലെന്നതിന്‌ സംശയമില്ല.

അക്രമിക്കപ്പെട്ട വ്യക്തിയും അതിലെ പ്രതികളും രണ്ടു മതവിഭാഗത്തില്‍ പെട്ടവരായതുകൊണ്ട്‌ തെറ്റിദ്ധാരണകള്‍ സൃഷ്‌ടിക്കപ്പെടുന്നതിന്‌ സാധ്യതയുണ്ട്‌. അക്രമം നടത്തിയവര്‍ ലക്ഷ്യംവയ്‌ക്കുന്നതും അതുതന്നെയാണ്‌. ജനങ്ങളുടെ മനസുകളില്‍ സംശയവും വെറുപ്പും ഉളവാക്കി അതിലൂടെ വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌ടിച്ച്‌ രാജ്യത്തെത്തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ സ്വാധീനത്തില്‍, അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി തിരിച്ചറിയാന്‍ തന്നെ കഴിയാതെ പോയവരായിരിക്കാം ഈ അക്രമണത്തില്‍ പങ്കുചേര്‍ന്നവര്‍ പോലും. വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ അവരെമസ്‌തിഷ്‌കപ്രക്ഷാളനം ചെയ്യുന്നതില്‍ ആരെക്കെയോ വിജയിച്ചു എന്നുവേണം കരുതാന്‍. ഇങ്ങനെയുള്ള സംഭവങ്ങളെ ഒരു മതവുമായി ബന്ധപ്പെടുത്തി കാണുകയോ വിലയിരുത്തുകയോ ചെയ്യരുത്‌. കാരണം, കാടത്തം നിറഞ്ഞ ഈ പ്രവൃത്തി ചെയ്‌തവര്‍ പേരുകൊണ്ട്‌ ഒരു മതത്തിന്റെ ഭാഗമാണെങ്കിലും, അവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നത്‌ വ്യക്തമാണ്‌. മുസ്ലീം സമുദായം ഒരിക്കലും ഈ പ്രവൃത്തിയെ അംഗീകരിക്കുന്നവരല്ല. ഇതിനെതിരെ പ്രതിഷേധിക്കാന്‍ അവരും മുന്നിലുണ്ടായിരുന്നു. സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ മറ്റെന്തൊക്കെയോ താല്‌പര്യങ്ങള്‍ ഉണ്ടായിരുന്നെന്ന്‌ വ്യക്തമാണ്‌. ജനങ്ങളുടെ മനസില്‍ സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും വിത്തുകള്‍ വിതയ്‌ക്കുന്നതോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മതത്തിന്റെ പരിവേഷം കൃത്രിമമായി സൃഷ്‌ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിത്‌.കഴിഞ്ഞ കാലങ്ങളില്‍ ലോകത്തുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ ഏറെ തെറ്റിദ്ധാരണയ്‌ക്ക്‌ വിധേയരായ വിഭാഗമാണ്‌ മുസ്ലീം സമുദായം. സ്‌ഫോടനങ്ങളിലും അക്രമപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പലരും പേരുകൊണ്ട്‌ മുസ്ലീങ്ങള്‍ ആയതുകൊണ്ട്‌ അതൊരു സമൂഹത്തിന്റെമേല്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നുംഉണ്ടായിട്ടുണ്ട്‌. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍പ്പോലും, അങ്ങനെ അവകാശപ്പെട്ടാലും അവര്‍ ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരല്ല എന്നുള്ള ബോധ്യം സമൂഹത്തിന്‌ ഉണ്ടാവണം. പ്രവര്‍ത്തനങ്ങള്‍ക്ക്‌ മതത്തിന്റെ ആവരണം സൃഷ്‌ടിച്ചാല്‍ ലക്ഷ്യംവയ്‌ക്കുന്ന ഭിന്നിപ്പ്‌ സമൂഹത്തില്‍ ഉണ്ടാക്കാന്‍ എളുപ്പമാണെന്നുള്ള തിരിച്ചറിവാണ്‌ മതത്തെ കൂട്ടുപിടിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്‌. ഈ ഭീകരവാദികളുടെ തെറ്റായ പ്രചാരണങ്ങളില്‍പ്പെട്ട്‌ ആരെങ്കിലും അതിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചു കൊണ്ടുവരേണ്ടത്‌ സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്‌.

കൈ വെട്ടിയത് കാടത്തം, Re-post

ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

രണ്ട് കൈയ്യിനും സാരമായി പരിക്കേറ്റു. ഒരു കൈപ്പത്തി വെട്ടേറ്റ് അറ്റുപോയി. വാഹനത്തിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ആസ്പത്രിയിലെത്തിച്ച ജോസഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പുറത്തിറക്കി വീട്ടുകാരെ മര്‍ദ്ദിച്ച ശേഷമാണ് ജോസഫിനെ വെട്ടിയത്.

സംഘത്തില്‍ എട്ടോളം പേര്‍ ഉണ്ടായിരുന്നതായി ജോസഫിന്റെ സഹോദരി സ്‌റ്റെല്ല പറഞ്ഞു. കോടാലി, വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സ്‌റ്റെല്ല പറഞ്ഞു. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് മാരുതി ഓമ്‌നിയിലെത്തിയ സംഘം ആക്രമണം നടത്തിയത്. ജോസഫിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരിലാണ് ജോസഫ് ആരോപണ വിധേയനായത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം തയ്യാറാക്കിയതിന്റെ പേരിലായിരുന്ന വിവാദം. പിന്നീട് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും എം. ജി. യൂണിവേഴ്‌സിറ്റി ഒരുവര്‍ഷത്തേക്ക് ജോസഫിന്റേയും കോളേജ് പ്രിന്‍സിപ്പലിന്റെയും അംഗീകാരം റദ്ദാക്കുകയും ചെയ്തു.

ചോദ്യപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ തന്നെ നിരവധി മുസ്‌ലീം സംഘടനകള്‍ സംഭവത്തിനെതിരെ രംഗത്തെത്തുകയും ന്യൂമാന്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജോസഫിന് മതസംഘടനകളുടെ ഭീഷണിയും നിലനിന്നിരുന്നു.


(മാതൃഭൂമി വാര്‍ത്ത )


അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ കെ.സി.ബി.സി അപലപിച്ചു‍‍

കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ കേരള കാത്തലിക്‌ ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) അപലപിച്ചു. ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. ഇതിനു ശേഷവും അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് അപലപനീയമാണ്. നിയമവാഴ്ചയും മതസൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും ഫാ.ആലത്തറ അറിയിച്ചു.

( മംഗളം വാര്‍ത്ത )


രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

മുസ്ലിംകളുടെ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .

താഴെ കാണുന്ന പ്രതിഷേധ ബ്ലോഗുകള്‍ കൂടി വായിക്കുമല്ലോ ..ഇത് ചെയ്തത് ഏതെന്കിലും മുസ്ലിം നാമ ധാരികളാണെന്കില്‍ ഒരിക്കല്‍ കൂടി ചോദ്യ പേപര്‍ വിവാദവുമായി ബന്ധപ്പെട്ട എന്റെ മറ്റൊരു ബ്ലോഗ്‌ പോസ്റ്റ്‌ ശ്രദ്ധയില്‍ പെടുത്തുന്നു. താഴെ വായിക്കുക :

തൊടുപുഴയിലേക്ക് സ്വാഗതം (ബ്ലോഗ്‌ മീറ്റ്‌ ) ഓഗസ്റ്റ്‌- 8 ന്

ഒരു തൊടുപുഴക്കാരന്‍ എന്ന നിലയിലും , പുതു ബ്ലോഗ്ഗര്‍ എന്ന നിലക്കും ബ്ലോഗ്‌ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളെ സ്വാഗതം ചെയ്യുന്നു ....

കരുതിയിരിക്കുക വ്യാജ മുസ്ലിം ഐക്യ വേദികളെ,


തൊടുപുഴയില്‍ നടന്ന ചോദ്യ പെപ്പെരിലെ മത നിന്ദ യെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ' മുസ്ലിം ഐക്യ വേദി 'നടത്തിയ അക്രമ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് .
ആരാണ് ഇതിന്റെ ഉത്തരവാദികള്‍ ?

ബുധനാഴ്ച നടന്ന പരീക്ഷയിലെ ചോദ്യ പെപ്പെരിലെ വിവാദ പരാമര്‍ശങ്ങള്‍ സജീവ ചര്‍ച്ചയായത് വ്യാഴാഴ്ച ചന്ദ്രിക ,മാധ്യമം പത്രങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാത്രമാണ് .

ആഭ്യന്ദര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്‌ തങ്ങളുമായി ബന്ധപ്പെടുകയും , ഹൈദരലി ശിഹാബ്‌ തങ്ങള്‍ മുസ്ലിം ലീഗ് ഇടുക്കി ജില്ലാ നേതൃത്വത്തോട് സമാധാന ശ്രമങ്ങള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .നിമിഷങ്ങള്‍ക്കകം ശിഹാബ്‌ തങ്ങളുടെ സംയമനം പാലിക്കുവാനുള്ള ആഹ്വനം മാധ്യമങ്ങളിലൂടെ കേരളമൊട്ടാകെ എത്തുകയും ചെയ്തു
(നമ്മുടെ പ്രവര്‍ത്തകര്‍ സംയമനം പാലിക്കുമെന്ന് പറഞ്ഞ ഇടുക്കി ജില്ല മുസ്ലിം ലീഗ് നേതൃത്വത്തോട് സമുദായം സംയമനം പാലിക്കുമെന്നു ഉറപ്പാക്കുവാന്‍ ശ്രമിക്കുവാനാണ് ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആവശ്യപ്പെട്ടത് )

മുസ്ലിം ലീഗ് നേതൃത്വം ഈ കാര്യങ്ങള്‍ തൊടുപുഴയിലെ മുസ്ലിം പണ്ഡിത നേതൃത്വവുമായി (ഇമാം കൌണ്‍സില്‍ ) ചര്‍ച്ച നടത്തുകയും വെള്ളിയാഴ്ച വൈകിട്ട് മുനിസിപ്പല്‍ മൈതാനം വരെ പ്രകടനവും ശേഷം പൊതു സമ്മേളനവും നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി .

രാവിലെ ചില മുസ്ലിം സംഘടനകള്‍ അവരുടെ സ്വന്തം അണികളെ സംഘടിപ്പിച്ചു ചില പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു .

എന്നാല്‍ ഉച്ചയോടു കൂടി തൊടുപുഴയില്‍ ഒരു വ്യാജ 'മുസ്ലിം ഐക്യ വേദി' രൂപം കൊണ്ടു. ആരാണ് ഇതിനു നേതൃത്വം കൊടുത്തത്? .
(ആധികാരികമായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളായ സമസ്തയുടെ ഇരു വിഭാഗങ്ങളോ ,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയോ,മുജാഹിദ്‌ ഇരു വിഭാഗങ്ങളോ,ജമാ അതെ ഇസ്ലാമിയോ അല്ല . പിന്നെ ആരാണെന്ന് ഊഹിച്ചു കൊള്ളുക )
ഇവരുടെ നേതൃത്വത്തില്‍ പിന്നീടുണ്ടായ കപട പ്രവാചക സ്നേഹമാണ് തോടുപുഴയിലുണ്ടായ അക്രമ സമരം,
വാഹനങ്ങള്‍ തടയലും ,കടകളടപ്പിക്കലും ആയിരുന്നു കപട പ്രവാചക സ്നേഹത്തിലെ മുഖ്യ ഇനങ്ങള്‍ .കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഇവര്‍ക്കാഗ്രഹമില്ല .ഒന്നോ രണ്ടോ പേരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ തമ്മില്‍ തല്ലി ചാകണമെന്ന ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ്‌മാര്‍
എന്ന് ഇവര്‍ പറയുന്നവരുടെ ആഗ്രഹം പൂര്തീകരിക്കരിക്കലാണ് ഈ ഇരുട്ടിന്റെ സന്തതികളുടെ ലക്‌ഷ്യം .

മത വിശ്വാസികളുടെ കൂട്ടായ്മകളാണ് ,കുഴപ്പക്കാരെ സമൂഹ മദ്ധ്യത്തില്‍ എല്ലാവരും തള്ളിപ്പരയലാണ്, നിയമത്തിന്റെ മുന്‍പില്‍ ഇവരെ കൊണ്ട് വരലാണ് ഇത്തരം കുബുദ്ധികള്‍ക്ക് മറുപടി എന്ന് മനസ്സിലാക്കുവാന്‍ വിവരം ഇവര്‍ക്കില്ലല്ലോ .
(ചോദ്യ പേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍ ഇടതു അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകനാണെന്ന് മാത്രമല്ല, ക്രിസ്തവ സഭക്ക് തല വേദനയായി മാറി സ്ഥലം മാറ്റലുകള്‍ക്ക് വിധേയനായ വ്യക്തിയാനെന്നതും കൂട്ടി വായിക്കാവുന്നതാണ് )

ഗുജറാത്തില്‍ നരഹത്യക്ക് സഹായം ചെയ്ത നരേന്ദ്ര മോഡി പോലും പറഞ്ഞത് നിയമത്തിനു ഞാനും അതീതനല്ല എന്നാണ്ചോദ്യ പേപ്പര്‍ സംഭവം നടന്ന ന്യൂ മാന്‍ കോളേജ് നു 2 കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്‍പില്‍ പ്രകടനക്കാര്‍ എത്തി കടകളടപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമാണ് നിമിഷ നേരം കൊണ്ട് നൂറു കണക്കിന് rss -bjp പ്രവര്‍ത്തകര്‍ തടിച്ചു കൂടുവാന്‍ ഇടയാക്കിയതും സംഘര്‍ഷ സാധ്യത മൂലം കളക്ടര്‍ 144 പ്രഖ്യാപിക്കുവാന്‍ ഇടയാക്കിയതും .
നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് പ്രകടനം നടത്തുവാനും ഇവര്‍ക്ക് മടിയുണ്ടായില്ല .നേതാവാരാണെന്നു അറിയാത്ത ഈ ആള്‍ക്കൂട്ടം കാട്ടിക്കൂട്ടിയ വിക്രിയകളെ തൊടുപുഴയിലെ മുസ്ലിം പണ്ഡിതരും സമൂഹവും ഒറ്റക്കെട്ടായി അപലപിച്ചതിന്റെ പ്രതികാരമാണ് മുസ്ലിം ലീഗിനെതിരായ ഇരുട്ടിന്റെ സന്തതികളുടെ നോട്ടീസ് .


തൊടുപുഴയിലെ മുസ്ലിം സമൂഹത്തിന്റെ വികാരം മാനിച്ചു ചര്‍ച്ച ചെയ്തു തീരുമാനിച്ച മൂന്നു ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ മുസ്ലിം ലീഗ് മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു (ആവശ്യങ്ങള്‍ ഇവയാണ്
1 .യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി വെക്കണം .
2. വിവാദ അദ്ധ്യാപകന്‍ ജോസെഫിനു ഇടുക്കി ജില്ലയിലെ ഒരു കോളേജ് ലും ജോലി കൊടുക്കരുത് .
3. മത സൌഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തതിനു ഇയാള്‍ക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം,ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണം .)

ഖേദ പ്രകടനത്തിന് തയ്യാറായ കോളേജ് പ്രിന്‍സിപ്പാള്‍ നോട്‌ തങ്ങള്‍ ഇറച്ചി വെട്ടുകാരാനെന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തിയത് ലീഗുകാരായിരുന്നില്ല .....

ഈ ആവശ്യങ്ങള്‍ നേടിയെടുത്തു പുറത്തേക്കിറങ്ങി വന്ന ലീഗ് നേതൃത്വത്തെയും ഇമാം കൌണ്‍സില്‍ പ്രതിനിതിയെയും അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു സ്വീകരിച്ച വ്യക്തികളുടെ രാഷ്ട്രീയം വളരെ വ്യക്തമാണല്ലോ


ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ്‌ മാര്‍ എന്ന് ക്രിസ്തു മത വിശ്വാസികളായ സഭയെയും ,എം .പി യെയും ,മന്ത്രിയെയും ,ഉദ്ധ്യോഗസ്തരെയും മറ്റും ആക്ഷേപിക്കുന്ന ഇവര്‍ ആരെയാണ് ഇനി വിശ്വസിക്കുവാന്‍ തയ്യാരുള്ളത്. 14 ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഒരാള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം വിട്ടയക്കപ്പെടുകയും ചെയ്തു .അക്രമ സംഭവങ്ങളുടെ റെകോര്‍ഡ് ചെയ്ത വീഡിയോ പോലിസിന്റെ കൈ വശമുണ്ട് എന്നാണ് പോലീസ് പറയുന്നത് . ഏറ്റെടുക്കുവാന്‍ നേത്രുത്വമില്ലാത്ത ഇരുട്ടിന്റെ സന്തതികള്‍ രൂപികരിച്ച വ്യാജ ' മുസ്ലിം ഐക്യ വേദി'ക്കാരുടെ പ്രവര്‍ത്തനങ്ങളുടെ ഇരകളാണ് അറസ്റ്റ് ചെയ്യപ്പെട്ട പലരും .

മുസ്ലിം ഐക്യ വേദി എന്ന പേര് കണ്ടാണ് പല നിരപരാധികളും ഇവരുടെ പ്രകടനത്തില്‍ പന്കാളികലായത് . സ്വന്തം കൊടിയും പേരും ഉപയോഗിച്ചാല്‍ ആളെ കിട്ടില്ലെന്നും അത്ര മാത്രം തങ്ങള്‍ സമുദായത്തില്‍ ഒറ്റപ്പെട്ടു എന്നും മനസ്സിലാക്കിയ ഇവരുടെ കുടില ബുദ്ധിയാണ് ഈ വ്യാജ മുസ്ലിം ഐക്യ വേദിക്ക് പിന്നില്‍ .

ഇത്തരം 'വ്യാജ മുസ്ലിം ഐക്യ വേദികള്‍' ഇനി മേല്‍ ഉണ്ടാകാതിരിക്കുവാനാണ് ഇടുക്കി ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി . എം സലിം ചെയര്‍മാന്‍ ആയി ഒരു ജാഗ്രതാ സമിതി രൂപം കൊണ്ടത്‌ . ഇ .കെ സുന്നി വിഭാഗവും ,ജമാ അതെ ഇസ്ലാമിയും ,മുസ്ലിം ലീഗിന്റെ കടുത്ത വിമര്‍ശകനായ മടവൂര്‍ വിഭാഗം മുജാഹിദ്‌ ജില്ല സെക്രട്ടറിയും ഉള്‍പെടുന്ന സമിതി ഒറ്റക്കെട്ടായി ചെയര്‍മാനായി മുസ്ലിം ലീഗിന്റെ ജില്ല പ്രസിഡന്റിനെ നിര്‍ദ്ദേശിച്ചിട്ടും ഈ സമിതിയില്‍ രാഷ്ട്രീയം കാണുന്ന ഇരുട്ടിന്റെ സന്തതികള്‍ ഭയക്കുന്നത് എന്താണെന്ന് വ്യക്തം .
ഇനിയും 'മുസ്ലിം ഐക്യ വേദി'എന്ന് പറഞ്ഞാല്‍ ആരും കൂടെയുണ്ടാകില്ല ,നിങ്ങള്‍ ആരാണെന്ന് തൊടുപുഴയിലെ മുസ്ലിം സമുദായം തിരിച്ചറിഞ്ഞിരിക്കുന്നു .

ചോദ്യ പേപ്പര്‍ മത നിന്ദ : ബ്ലോഗ്‌ ലോകത്തു സജീവ ചര്‍ച്ചകള്‍
തൊടുപുഴയിലെ പ്രശസ്തമായ കലാലയങ്ങളിലൊന്നായ ന്യൂ മാന്‍ കോളേജിലെ b.com internal exam ന്റെ ചോദ്യ പേപ്പറില്‍ മത നിന്ദപരമായ ചോദ്യം കടന്നു വന്നത് ബൂലോകത്ത് ചേരി തിരിഞ്ഞുള്ള ചര്‍ച്ചക്ക് വിഷയമായി .
തങ്ങളുടെ നിരീക്ഷണങ്ങള്‍ കമന്റ്‌ മുഖേന പ്രകടിപ്പിച്ചാണ് കൂടുതല്‍ പേരും സജീവമായത് . പ്രതീക്ഷിച്ച പോലെ യുക്തി വാദികളാണ് ചര്‍ച്ച സജീവമാക്കിയതിനു മുന്‍പില്‍ നില്‍ക്കുന്നത് .പ്രമുഖ യുക്തിവാദി ജബ്ബാര്‍ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ തന്നെ എഴുതി .കണ്ട ബ്ലോഗുകളില്‍ (നെല്ലിക്ക ,മരമാക്രി etc. വിഷയം ചൂടാക്കി കോലാഹലമാകണ്ട എന്ന് കരുതിയാണ് ലിങ്ക് നല്‍കാത്തത് ) ചൂടന്‍ കമന്റുകള്‍ തന്നെ ഉണ്ട് .എന്നെ ആകര്‍ഷിച്ച ഒന്ന് ഇതാണ് .
ഇവ്വിഷയകമായി വായിച്ച ബ്ലോഗുകള്‍ ആകെ ഒന്ന് വിലയിരുത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു

ദൈവ വിശ്വാസികളുടെ ദൈവത്തെകുറിച്ചുള്ള സങ്കല്പങ്ങള്‍ തെറ്റിക്കുവാന്‍ ചിലര്‍ ബോധ പൂര്‍വ്വം ശ്രമിക്കുന്നില്ലേ?

ചോദ്യ പേപ്പര്‍ ഇലെ മത നിന്ദയെക്കാള്‍ പ്രതികരണങ്ങളിലെ അക്രമങ്ങള്‍ ചൂണ്ടി കാണിച്ചു അപഹസിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഒരു കണ്ണ് അടച്ചു പിടിച്ചല്ലേ കാര്യങ്ങള്‍ നോക്കി കാണുന്നത്

(പ്രതികരണങ്ങളിലെ അക്രമങ്ങള്‍യഥാര്‍ത്ഥ മതവിശ്വാസികള്‍ ശക്തമായി അപലപിച്ചിട്ടുണ്ട് )
വിവാദമായത് ചോദ്യ പേപ്പര്‍ ആണ് .വിവാദമായത് ഒരു പുസ്തകമോ ,നോടിസോ ,ബ്ലോഗോ ഒക്കെ ആണെങ്കില്‍ ബദലായി പുസ്തകമോ ,നോട്ടിസോ ,ബ്ലോഗില്‍ കമന്റോ ഇറക്കാം . ഇവിടെ ചോദ്യം വായിച്ച മത വിശ്വാസി ആയ വിദ്യാര്‍ത്ഥിക്ക് പ്രതിഷേധിക്കുവാന്‍ അവസരമുണ്ടോ

മുഹമ്മദിന്റെ സ്ഥാനത്തും പടച്ചവന്റെ സ്ഥാനത്തും മറ്റു മതത്തിന്റെ പ്രതീകങ്ങള്‍ സങ്കല്‍പ്പിച്ചാല്‍ ,അത് ഒരു മുസ്ലിം മാനേജ്മെന്റിന്റെ കീഴിലുള്ള കോളേജില്‍ ചോദ്യമായി വരികയും ചെയ്‌താല്‍ ????

നീട്ടുന്നില്ല, നമ്മുടെ കുട്ടികള്‍ ഈ ഭാഷ പ്രയോഗങ്ങള്‍ നമുക്കെതിരില്‍ പ്രയോഗിച്ചതിനു ശേഷം ഇത് ദൈവത്തിന്റെ ഭാഷയാണെന്ന് ന്യായ വാദങ്ങള്‍ നിരത്തിയാല്‍ ....................

മത നിന്ദ : തൊടുപുഴയില്‍ പ്രതിഷേധം

തൊടുപുഴയിലെ പ്രശസ്തമായ കലാലയങ്ങളിലോന്നായ ന്യൂ മാന്‍ കോളേജിലെ b.com internal exam ന്റെ ചോദ്യ പേപ്പറില്‍ മത നിന്ദപരമായ ചോദ്യം ഉണ്ടായതില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു . ചോദ്യ പേപ്പറിലെ 11-മത്തെ ചോദ്യത്തിലാണ് ഇത് .
എന്നാല്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന കൃതിയില്‍ നിന്നുള്ള ഭാഗമാണ് വിവാദമായത് എന്നാണു കോളേജ് അധികൃതരുടെ വിശദീകരണം .വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി അവര്‍ അറിയിച്ചു.
മുസ്ലിം ലീഗ് പ്രതിഷേധ യോഗം കോളേജ് പരിസരത്ത് ജില്ലാ ജെനറല്‍ സെക്രട്ടറി കെ എം എ ശുക്കൂര്‍ ഉദ്ഘാടനം ചെയ്തു .ഇടുക്കി ജില്ലാ യൂത്ത്‌ ലീഗ് പ്രസിഡന്റ്‌ കെ എസ് സിയാദ്‌ , ജെനറല്‍ സെക്രട്ടറി ടി കെ നവാസ്‌ തുടങ്ങി നിരവധി നേതാക്കള്‍ സംസാരിച്ചു.


വിവാദമായ ചോദ്യ പേപ്പര്‍ . ഇതിലെ പതിനൊന്നാം ചോദ്യമാണ് വിവാദമായത്

സമയം പോലെ

തൊടുപുഴയുടെ വാര്‍ത്താ പത്രിക എന്ന അതിമോഹമൊന്നുമില്ല . സമയം പോലെ ചില വാര്‍ത്തകളും കാഴ്ചകളും പങ്കു വെക്കുന്നു ........

തൊടുപുഴ വാര്‍ത്തകള്‍

Hai peoples of thodupuzha

സമയം കിട്ടുന്ന മുറക്ക് ചില തൊടുപുഴ വിശേഷങ്ങള്‍ ,ഒപ്പം മറ്റു വാര്‍ത്തകളും

Resource

 

© Copyright തൊടുപുഴ വാര്‍ത്തകള്‍ 2010 -2011 | Design by Herdiansyah Hamzah | Published by Borneo Templates | Powered by Blogger.com.