/

News Update :

മത നിന്ദ : തൊടുപുഴയില്‍ പ്രതിഷേധം

തൊടുപുഴയിലെ പ്രശസ്തമായ കലാലയങ്ങളിലോന്നായ ന്യൂ മാന്‍ കോളേജിലെ b.com internal exam ന്റെ ചോദ്യ പേപ്പറില്‍ മത നിന്ദപരമായ ചോദ്യം ഉണ്ടായതില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു . ചോദ്യ പേപ്പറിലെ 11-മത്തെ ചോദ്യത്തിലാണ് ഇത് .
എന്നാല്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന കൃതിയില്‍ നിന്നുള്ള ഭാഗമാണ് വിവാദമായത് എന്നാണു കോളേജ് അധികൃതരുടെ വിശദീകരണം .വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി അവര്‍ അറിയിച്ചു.
മുസ്ലിം ലീഗ് പ്രതിഷേധ യോഗം കോളേജ് പരിസരത്ത് ജില്ലാ ജെനറല്‍ സെക്രട്ടറി കെ എം എ ശുക്കൂര്‍ ഉദ്ഘാടനം ചെയ്തു .ഇടുക്കി ജില്ലാ യൂത്ത്‌ ലീഗ് പ്രസിഡന്റ്‌ കെ എസ് സിയാദ്‌ , ജെനറല്‍ സെക്രട്ടറി ടി കെ നവാസ്‌ തുടങ്ങി നിരവധി നേതാക്കള്‍ സംസാരിച്ചു.


വിവാദമായ ചോദ്യ പേപ്പര്‍ . ഇതിലെ പതിനൊന്നാം ചോദ്യമാണ് വിവാദമായത്

Share this Article on :

6 അഭിപ്രായങ്ങള്‍:

CKLatheef പറഞ്ഞു...

>>> പി.ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന കൃതിയില്‍ നിന്നുള്ള ഭാഗമാണ് വിവാദമായത് എന്നാണു കോളേജ് അധികൃതരുടെ വിശദീകരണം <<<

ഇതിലെത്ര സത്യമുണ്ട് ആരെങ്കിലും ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

O.T. വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ സൗകര്യമായേനെ.

Noushad Vadakkel പറഞ്ഞു...

@CKLatheef
പി.ടി കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തില്‍ അപ്രകാരമില്ലെന്നു അദ്ദേഹം പ്രസ്താവന നല്‍കിയിട്ടുണ്ട്

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

താങ്കൾ തന്ന ഒരു ലിങ്കിൽ ഞാൻ പോയി.സുഹൃത്തേ ഞാനും ഒരു യുക്തിവാദിയാണ്. പക്ഷെ തൊടുപുഴയിലെ ആ ചോദ്യപ്പേപ്പർ ശുദ്ധ പോക്കിരിത്തരമെന്നാണ് എന്റെ അഭിപ്രായം.ഏതെങ്കിലും വരട്ടു യുക്തിവാദികൾ പറയുന്നതുവച്ച് എല്ലാ യുക്തിവാദീകളെയും വിലയിരുത്തരുത്. ഏതെങ്കിലും യുക്തിവാദി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ മാത്രമല്ല യുക്തിവാദികളായിട്ടൂള്ളവർ. ചുമ്മാ ഇരിക്കുന്ന എങ്ങാണ്ടൊ ചുണ്ണാമ്പു തേയ്ക്കുന്ന പരിപാടിയായിരുന്നു ആ ചോദ്യപേപ്പർ . മറ്റൊന്നുണ്ട്; യുക്തിവാദികൾ മതവിശ്വാസം ഒരു കുറ്റംആയി കരുതുന്നില്ല. എന്നാൽ വീശ്വാസികൾ യുക്തിവാദം എന്തോ വലിയ അപരാധമായാണ് കാണുന്നത്. മറ്റൊന്ന് വിശ്വാസികൾ എളുപ്പം പ്രകോപിതർ ആകുന്നു എന്നുള്ളതാണ്.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

താങ്കൾ എന്റെ ബ്ലോഗിൽ വന്നിരുന്നു. കമന്റുമിട്ടു. നന്ദി. മറുപടി അവിടെയുണ്ട്.

Noushad Vadakkel പറഞ്ഞു...

@ഇ.എ.സജിം തട്ടത്തുമല
താന്കള്‍ പറഞ്ഞു

"മറ്റൊന്നുണ്ട്; യുക്തിവാദികൾ മതവിശ്വാസം ഒരു കുറ്റംആയി കരുതുന്നില്ല."

യുക്തിവാദികള്‍ പറയുന്ന പോലെ മതത്തെ വ്യാഖ്യാനിക്കണം എന്ന് മാത്രം .

"എന്നാൽ വീശ്വാസികൾ യുക്തിവാദം എന്തോ വലിയ അപരാധമായാണ് കാണുന്നത്."

ദൈവമില്ല എന്ന് പറയുന്നത് എന്തോ വലിയ അപരാധമല്ല ഏറ്റവും വലിയ അപരാധമാണ് വീശ്വാസികൾക്ക് .

മറ്റൊന്ന് വിശ്വാസികൾ എളുപ്പം പ്രകോപിതർ ആകുന്നു എന്നുള്ളതാണ്.

വിശ്വാസികളെ പ്രകൊപിതരാക്കിയിട്ടു പ്രകൊപിതരാകരുതെന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ ? എന്നാല്‍ അവരുടെ പ്രതികരണങ്ങളെ മുതലെടുത്തു വളര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കസേരയിട്ട് ആദരിച്ചത് ആരാണെന്നു നെഞ്ചത്ത് കൈ വെച്ച് താങ്കളും താന്കള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും വ്യക്തമാക്കാന്‍ തയ്യാറുണ്ടോ ?

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

കമന്റ് ഇവിടെ ഉണ്ടെന്നുള്ളതിൽ സന്തോഷം. എന്റെ ബ്ലോഗിൽ താങ്കളിട്ട ആദ്യ കമന്റും അതിനു ഞാൻ നൽകിയ മറുപടിയും എങ്ങനെയോ അപ്രത്യക്ഷമായതായി കാആണുന്നുണ്ട്. അതു പോട്ടെ;

“ദൈവമില്ല എന്ന് പറയുന്നത് എന്തോ വലിയ അപരാധമല്ല ഏറ്റവും വലിയ അപരാധമാണ് വീശ്വാസികൾക്ക്“
അത് താങ്കൾ സമ്മതിച്ചല്ലോ. എന്നാൽ യുക്തിവാദികളെ സംബന്ധിച്ച് ഇല്ലാത്ത ശക്തിയിൽ ഉള്ള വിശ്വാസം അപരാ‍ധമല്ല. അറിവില്ലായ്മ കൊണ്ടുള്ളതാണ് വിശ്വാസങ്ങൾ. അതിൽ സഹതാപമാണുള്ളത്. ദൈവത്തിൽ വിശ്വസിക്കാതിരിക്കാൻ ഇവർക്കു കഴിയുന്നില്ലല്ലോ എന്നതിലുള്ള സഹതാപം. യുക്തിവാദികൾ തലങ്ങും വിലങ്ങും ചിന്തിച്ചാലും ദൈവം ഉണ്ടെന്നു കണ്ടെത്താനാകില്ല. വിശ്വാസികൾ തലങ്ങും വിലങ്ങും സഞ്ചരിച്ചാലും ദൈവമില്ലെന്ന് ചിതിക്കാൻ അവർക്കു കഴിയുകയുമില്ല. അപ്പോൾപിന്നെ അവരവരെ അവരവരുടെ വഴിക്കു വിടാനുള്ള സഹിഷ്ണിതയാണ് ഇരു കൂട്ടർക്കും വേണ്ടത്. പക്ഷെ ആ സഹിഷ്ണുത വിശ്വാസി സമൂഹത്തിനില്ലെന്ന് കരുതാൻ അനുഭവങ്ങൾ നിർബന്ധിക്കുന്നു.

പിന്നെ മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാർട്ടിയല്ലെന്നു കരുതാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും കാണുന്നില്ല. കമ്മ്യൂണിസം എന്തായാലും മാനവികതയെ ഉൾക്കൊള്ളുന്ന ഒരു പ്രത്യയ ശാസ്ത്രമാണ്. അത് കൈകാര്യം ചെയ്യുമ്പോൾ തെറ്റുകുറ്റങ്ങൾ സംഭവിക്കില്ലെന്ന് കമ്മ്യൂണിസ്റ്റുകാർ അവകാശപ്പെടില്ല. കമ്മ്യൂനിസമേ പാപമായി കരുതുന്ന താങ്കളെ പോലുള്ളവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് വിശ്വസിക്കേണ്ടി വരുന്നതിൽ ഖേദിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

. നന്ദി ഇത് വരെ വന്നതിനും , വായിച്ചതിനും ...

Resource

 

© Copyright തൊടുപുഴ വാര്‍ത്തകള്‍ 2010 -2011 | Design by Herdiansyah Hamzah | Published by Borneo Templates | Powered by Blogger.com.