/

News Update :

സമാധാനം പുലരട്ടെ :ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പലുടെ പ്രസ്താവന .

വിവാദമായ ചോദ്യ പേപര്‍ ഉണ്ടാക്കിയ സാമൂഹിക അസ്വസ്ഥതകള്‍ക്ക് അവസാനം ഉണ്ടാകട്ടെ എന്ന ആഗ്രഹത്തോടെ ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി എം ജോസഫ്‌ നല്‍കുന്ന പ്രസ്താവനയുടെ കോപ്പിയാണ് താഴെ .പൊതു സമൂഹത്തില്‍ ചില മുതലെടുപ്പുകാര്‍ പരത്തിയ തെറ്റിദ്ധാരണകള്‍ നീങ്ങുവാന്‍ ഇത് സഹായിക്കും എന്ന വിശ്വാസത്തോടെ പ്രസിദ്ധീകരിക്കുന്നു .
ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം


സമകാലിക സംഭവങ്ങള്‍ പക്വതയോടെ വിലയിരുത്തുന്ന ഒരു ബ്ലോഗ്‌ ലേഖനം കൂടി താഴെ വായിക്കാം


Author: ശ്രീ ബെന്നി പുന്നത്തറ


ഒരു യഥാര്‍ത്ഥ ദൈവവിശ്വാസിക്ക്‌ മറ്റൊരാളുടെ നേരെ ആയുധമെടുക്കാനോ അവന്റെ ജീവനെടുക്കാനോ മുറിവേല്‍പ്പിക്കാനോ കഴിയുമോ? തീര്‍ച്ചയായും ഇല്ല. തങ്ങളുടെ മതത്തെ വ്രണപ്പെടുത്തുന്ന വിധത്തില്‍ പെരുമാറിയതിന്റെ പേരില്‍, അതു ചെയ്‌ത
വ്യക്തിയുടെ ജീവനെടുത്ത്‌ പകരംവീട്ടാന്‍ ശ്രമിക്കുമ്പോള്‍, ആദ്യത്തെ ആള്‍ പെരുമാറിയതിലും മോശമായ പ്രവൃത്തിയാണ്‌ രണ്ടാമത്തേത്‌. കാരണം, എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌ പരസ്‌പരം സ്‌നേഹിക്കാനും ആദരിക്കാനുമൊക്കെയാണ്‌. തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകനായ ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയെറിയുകയും അദ്ദേഹത്തെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്‌ത സംഭവം കേരളം ഞെട്ടലോടെയാണ്‌ ശ്രവിച്ചത്‌. ഇങ്ങനെയൊരു സംഭവം ഒരുപക്ഷേ കേരളത്തില്‍ ആദ്യമായിട്ടായിരിക്കും. ആ നീചകൃത്യം ചെയ്‌തവരുടെ ഉദ്ദേശ്യലക്ഷ്യം ദൈവസ്‌നേഹമോ മതസ്‌നേഹമോ ഒന്നുമല്ലെന്നത്‌ നിശ്ചയമാണ്‌. പേരുകൊണ്ട്‌ ഒരു മതത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അവര്‍ യഥാര്‍ത്ഥ വിശ്വാസികളോ മനുഷ്യസ്‌നേഹികളോ അല്ല.


കോളജില്‍ ഉണ്ടായ ചോദ്യപേപ്പര്‍ വിവാദം മുസ്ലീങ്ങളായ അനേകരുടെ മനസുകളില്‍ മുറിവുണ്ടാക്കിയിരുന്നു. സംഭവത്തില്‍ കോളജ്‌ മാനേജ്‌മെന്റിനും രൂപതയ്‌ക്കും നേരിട്ട്‌ ബന്ധമില്ലെങ്കില്‍ക്കൂടി, മുസ്ലീം സമൂഹത്തോട്‌ മാപ്പു ചോദിക്കുകയും അധ്യാപകനെ സസ്‌പെന്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. അ തിന്റെ പേരിലുള്ള നിയമനടപടികള്‍ അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുകയുമാണ്‌. തെറ്റു ചെയ്‌താല്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനല്ലാതെ മറ്റൊന്നിനും കഴിയില്ലല്ലോ. ഈ സംഭവത്തില്‍ കാലതാമസം വരുത്താതെ നിയമം അതിന്റെ വഴിക്കുതന്നെ നീങ്ങുകയും ചെയ്‌തിരുന്നു. അധ്യാപകന്റെ പ്രവൃത്തിയെ പിന്തുണച്ചുകൊണ്ട്‌ ഏതെങ്കിലും വിഭാഗമോ വ്യക്തികളോ രംഗത്തു വന്നില്ലെന്നത്‌ ശ്രദ്ധിക്കേണ്ട കാര്യംതന്നെയാണ്‌. കേരളീയ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്നമതസൗഹാര്‍ദ്ദത്തിന്റെയും ഉയര്‍ന്ന നീതിബോധത്തിന്റെയും ഭാഗമായിട്ടു വേണം അതിനെ കാണാന്‍. എന്നിട്ടും നിയമത്തെയും നീതിയെയുമൊന്നും അംഗീകരിക്കാതെ പ്രാകൃതമായ രീതിയില്‍ ശിക്ഷ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യമെന്താണെന്ന്‌ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. സംഭവം കഴിഞ്ഞ്‌ മാസങ്ങള്‍ക്കുശേഷം നീണ്ട പ്ലാനിംഗോടെ ചെയ്യുമ്പോള്‍ അതിന്റെ ഗൗരവം വര്‍ധിക്കുകയാണ്‌. ജനങ്ങളുടെ മനസില്‍ ഒരിക്കലും മുറിവുണങ്ങരുതെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഈ കൃത്യത്തിന്റെ പിന്നില്ലെന്നതിന്‌ സംശയമില്ല.

അക്രമിക്കപ്പെട്ട വ്യക്തിയും അതിലെ പ്രതികളും രണ്ടു മതവിഭാഗത്തില്‍ പെട്ടവരായതുകൊണ്ട്‌ തെറ്റിദ്ധാരണകള്‍ സൃഷ്‌ടിക്കപ്പെടുന്നതിന്‌ സാധ്യതയുണ്ട്‌. അക്രമം നടത്തിയവര്‍ ലക്ഷ്യംവയ്‌ക്കുന്നതും അതുതന്നെയാണ്‌. ജനങ്ങളുടെ മനസുകളില്‍ സംശയവും വെറുപ്പും ഉളവാക്കി അതിലൂടെ വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌ടിച്ച്‌ രാജ്യത്തെത്തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ സ്വാധീനത്തില്‍, അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി തിരിച്ചറിയാന്‍ തന്നെ കഴിയാതെ പോയവരായിരിക്കാം ഈ അക്രമണത്തില്‍ പങ്കുചേര്‍ന്നവര്‍ പോലും. വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ അവരെമസ്‌തിഷ്‌കപ്രക്ഷാളനം ചെയ്യുന്നതില്‍ ആരെക്കെയോ വിജയിച്ചു എന്നുവേണം കരുതാന്‍. ഇങ്ങനെയുള്ള സംഭവങ്ങളെ ഒരു മതവുമായി ബന്ധപ്പെടുത്തി കാണുകയോ വിലയിരുത്തുകയോ ചെയ്യരുത്‌. കാരണം, കാടത്തം നിറഞ്ഞ ഈ പ്രവൃത്തി ചെയ്‌തവര്‍ പേരുകൊണ്ട്‌ ഒരു മതത്തിന്റെ ഭാഗമാണെങ്കിലും, അവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നത്‌ വ്യക്തമാണ്‌. മുസ്ലീം സമുദായം ഒരിക്കലും ഈ പ്രവൃത്തിയെ അംഗീകരിക്കുന്നവരല്ല. ഇതിനെതിരെ പ്രതിഷേധിക്കാന്‍ അവരും മുന്നിലുണ്ടായിരുന്നു. സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ മറ്റെന്തൊക്കെയോ താല്‌പര്യങ്ങള്‍ ഉണ്ടായിരുന്നെന്ന്‌ വ്യക്തമാണ്‌. ജനങ്ങളുടെ മനസില്‍ സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും വിത്തുകള്‍ വിതയ്‌ക്കുന്നതോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മതത്തിന്റെ പരിവേഷം കൃത്രിമമായി സൃഷ്‌ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിത്‌.കഴിഞ്ഞ കാലങ്ങളില്‍ ലോകത്തുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ ഏറെ തെറ്റിദ്ധാരണയ്‌ക്ക്‌ വിധേയരായ വിഭാഗമാണ്‌ മുസ്ലീം സമുദായം. സ്‌ഫോടനങ്ങളിലും അക്രമപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പലരും പേരുകൊണ്ട്‌ മുസ്ലീങ്ങള്‍ ആയതുകൊണ്ട്‌ അതൊരു സമൂഹത്തിന്റെമേല്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നുംഉണ്ടായിട്ടുണ്ട്‌. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍പ്പോലും, അങ്ങനെ അവകാശപ്പെട്ടാലും അവര്‍ ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരല്ല എന്നുള്ള ബോധ്യം സമൂഹത്തിന്‌ ഉണ്ടാവണം. പ്രവര്‍ത്തനങ്ങള്‍ക്ക്‌ മതത്തിന്റെ ആവരണം സൃഷ്‌ടിച്ചാല്‍ ലക്ഷ്യംവയ്‌ക്കുന്ന ഭിന്നിപ്പ്‌ സമൂഹത്തില്‍ ഉണ്ടാക്കാന്‍ എളുപ്പമാണെന്നുള്ള തിരിച്ചറിവാണ്‌ മതത്തെ കൂട്ടുപിടിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്‌. ഈ ഭീകരവാദികളുടെ തെറ്റായ പ്രചാരണങ്ങളില്‍പ്പെട്ട്‌ ആരെങ്കിലും അതിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചു കൊണ്ടുവരേണ്ടത്‌ സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്‌.

Share this Article on :

2 അഭിപ്രായങ്ങള്‍:

Noushad Vadakkel പറഞ്ഞു...

അക്രമിക്കപ്പെട്ട വ്യക്തിയും അതിലെ പ്രതികളും രണ്ടു മതവിഭാഗത്തില്‍ പെട്ടവരായതുകൊണ്ട്‌ തെറ്റിദ്ധാരണകള്‍ സൃഷ്‌ടിക്കപ്പെടുന്നതിന്‌ സാധ്യതയുണ്ട്‌. അക്രമം നടത്തിയവര്‍ ലക്ഷ്യംവയ്‌ക്കുന്നതും അതുതന്നെയാണ്‌. ജനങ്ങളുടെ മനസുകളില്‍ സംശയവും വെറുപ്പും ഉളവാക്കി അതിലൂടെ വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌ടിച്ച്‌ രാജ്യത്തെത്തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ സ്വാധീനത്തില്‍, അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി തിരിച്ചറിയാന്‍ തന്നെ കഴിയാതെ പോയവരായിരിക്കാം ഈ അക്രമണത്തില്‍ പങ്കുചേര്‍ന്നവര്‍ പോലും. വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ അവരെമസ്‌തിഷ്‌കപ്രക്ഷാളനം ചെയ്യുന്നതില്‍ ആരെക്കെയോ വിജയിച്ചു എന്നുവേണം കരുതാന്‍. ഇങ്ങനെയുള്ള സംഭവങ്ങളെ ഒരു മതവുമായി ബന്ധപ്പെടുത്തി കാണുകയോ വിലയിരുത്തുകയോ ചെയ്യരുത്‌. കാരണം, കാടത്തം നിറഞ്ഞ ഈ പ്രവൃത്തി ചെയ്‌തവര്‍ പേരുകൊണ്ട്‌ ഒരു മതത്തിന്റെ ഭാഗമാണെങ്കിലും, അവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നത്‌ വ്യക്തമാണ്‌. മുസ്ലീം സമുദായം ഒരിക്കലും ഈ പ്രവൃത്തിയെ അംഗീകരിക്കുന്നവരല്ല. ഇതിനെതിരെ പ്രതിഷേധിക്കാന്‍ അവരും മുന്നിലുണ്ടായിരുന്നു. സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ മറ്റെന്തൊക്കെയോ താല്‌പര്യങ്ങള്‍ ഉണ്ടായിരുന്നെന്ന്‌ വ്യക്തമാണ്‌. ജനങ്ങളുടെ മനസില്‍ സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും വിത്തുകള്‍ വിതയ്‌ക്കുന്നതോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മതത്തിന്റെ പരിവേഷം കൃത്രിമമായി സൃഷ്‌ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിത്‌.

പ്രചാരകന്‍ പറഞ്ഞു...

സമാധാനം പുലരട്ടെ ....പ്രാർത്ഥനയോടെ

==================


ശത്രുക്കൾക്ക്‌ മാപ്പുകൊടുത്ത പ്രവാചകന്റെ പേരിൽ തീവ്രവാദികളുടെ പ്രതിക്രിയ! അധികാര രാഷ്ട്രീയത്തിലേക്ക്‌ ഇസ്ലാമിനെ ചവിട്ടുപടിയാക്കുന്നവരെ തിരിച്ചറിയുക; ഒറ്റപ്പെടുത്തുക (SSF Bulletin )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

. നന്ദി ഇത് വരെ വന്നതിനും , വായിച്ചതിനും ...

Resource

 

© Copyright തൊടുപുഴ വാര്‍ത്തകള്‍ 2010 -2011 | Design by Herdiansyah Hamzah | Published by Borneo Templates | Powered by Blogger.com.