/

News Update :

ചോദ്യ പേപ്പര്‍ മത നിന്ദ : ബ്ലോഗ്‌ ലോകത്തു സജീവ ചര്‍ച്ചകള്‍
തൊടുപുഴയിലെ പ്രശസ്തമായ കലാലയങ്ങളിലൊന്നായ ന്യൂ മാന്‍ കോളേജിലെ b.com internal exam ന്റെ ചോദ്യ പേപ്പറില്‍ മത നിന്ദപരമായ ചോദ്യം കടന്നു വന്നത് ബൂലോകത്ത് ചേരി തിരിഞ്ഞുള്ള ചര്‍ച്ചക്ക് വിഷയമായി .
തങ്ങളുടെ നിരീക്ഷണങ്ങള്‍ കമന്റ്‌ മുഖേന പ്രകടിപ്പിച്ചാണ് കൂടുതല്‍ പേരും സജീവമായത് . പ്രതീക്ഷിച്ച പോലെ യുക്തി വാദികളാണ് ചര്‍ച്ച സജീവമാക്കിയതിനു മുന്‍പില്‍ നില്‍ക്കുന്നത് .പ്രമുഖ യുക്തിവാദി ജബ്ബാര്‍ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ തന്നെ എഴുതി .കണ്ട ബ്ലോഗുകളില്‍ (നെല്ലിക്ക ,മരമാക്രി etc. വിഷയം ചൂടാക്കി കോലാഹലമാകണ്ട എന്ന് കരുതിയാണ് ലിങ്ക് നല്‍കാത്തത് ) ചൂടന്‍ കമന്റുകള്‍ തന്നെ ഉണ്ട് .എന്നെ ആകര്‍ഷിച്ച ഒന്ന് ഇതാണ് .
ഇവ്വിഷയകമായി വായിച്ച ബ്ലോഗുകള്‍ ആകെ ഒന്ന് വിലയിരുത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു

ദൈവ വിശ്വാസികളുടെ ദൈവത്തെകുറിച്ചുള്ള സങ്കല്പങ്ങള്‍ തെറ്റിക്കുവാന്‍ ചിലര്‍ ബോധ പൂര്‍വ്വം ശ്രമിക്കുന്നില്ലേ?

ചോദ്യ പേപ്പര്‍ ഇലെ മത നിന്ദയെക്കാള്‍ പ്രതികരണങ്ങളിലെ അക്രമങ്ങള്‍ ചൂണ്ടി കാണിച്ചു അപഹസിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഒരു കണ്ണ് അടച്ചു പിടിച്ചല്ലേ കാര്യങ്ങള്‍ നോക്കി കാണുന്നത്

(പ്രതികരണങ്ങളിലെ അക്രമങ്ങള്‍യഥാര്‍ത്ഥ മതവിശ്വാസികള്‍ ശക്തമായി അപലപിച്ചിട്ടുണ്ട് )
വിവാദമായത് ചോദ്യ പേപ്പര്‍ ആണ് .വിവാദമായത് ഒരു പുസ്തകമോ ,നോടിസോ ,ബ്ലോഗോ ഒക്കെ ആണെങ്കില്‍ ബദലായി പുസ്തകമോ ,നോട്ടിസോ ,ബ്ലോഗില്‍ കമന്റോ ഇറക്കാം . ഇവിടെ ചോദ്യം വായിച്ച മത വിശ്വാസി ആയ വിദ്യാര്‍ത്ഥിക്ക് പ്രതിഷേധിക്കുവാന്‍ അവസരമുണ്ടോ

മുഹമ്മദിന്റെ സ്ഥാനത്തും പടച്ചവന്റെ സ്ഥാനത്തും മറ്റു മതത്തിന്റെ പ്രതീകങ്ങള്‍ സങ്കല്‍പ്പിച്ചാല്‍ ,അത് ഒരു മുസ്ലിം മാനേജ്മെന്റിന്റെ കീഴിലുള്ള കോളേജില്‍ ചോദ്യമായി വരികയും ചെയ്‌താല്‍ ????

നീട്ടുന്നില്ല, നമ്മുടെ കുട്ടികള്‍ ഈ ഭാഷ പ്രയോഗങ്ങള്‍ നമുക്കെതിരില്‍ പ്രയോഗിച്ചതിനു ശേഷം ഇത് ദൈവത്തിന്റെ ഭാഷയാണെന്ന് ന്യായ വാദങ്ങള്‍ നിരത്തിയാല്‍ ....................
Share this Article on :

6 അഭിപ്രായങ്ങള്‍:

Noushad Vadakkel പറഞ്ഞു...

ചോദ്യ പേപ്പര്‍ ഇലെ മത നിന്ദയെക്കാള്‍ പ്രതികരണങ്ങളിലെ അക്രമങ്ങള്‍ ചൂണ്ടി കാണിച്ചു അപഹസിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഒരു കണ്ണ് അടച്ചു പിടിച്ചല്ലേ കാര്യങ്ങള്‍ നോക്കി കാണുന്നത്

(പ്രതികരണങ്ങളിലെ അക്രമങ്ങള്‍യഥാര്‍ത്ഥ മതവിശ്വാസികള്‍ ശക്തമായി അപലപിച്ചിട്ടുണ്ട് )

CKLatheef പറഞ്ഞു...

'കണ്ട നീയവിടെ നില്‍ക്ക് കേട്ട ഞാന്‍ പറയട്ടേ!!'. ഇതാണ് ബൂലോഗത്തിന് പരിചയമുള്ളത്. :)

ഇക്കാര്യത്തിലെങ്കിലും കണ്ട ഒരാളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഭാവുകങ്ങള്‍..

>>> മുഹമ്മദിന്റെ സ്ഥാനത്തും പടച്ചവന്റെ സ്ഥാനത്തും മറ്റു മതത്തിന്റെ പ്രതീകങ്ങള്‍ സങ്കല്‍പ്പിച്ചാല്‍ ,അത് ഒരു മുസ്ലിം മാനേജ്മെന്റിന്റെ കീഴിലുള്ള കോളേജില്‍ ചോദ്യമായി വരികയും ചെയ്‌താല്‍ ???? <<<

ചാനലുകാര്‍ക്കും മാധ്യമങ്ങള്‍ക്കും പെരുന്നാളായേനെ. ബൂലോഗത്ത് ഇന്ന് പ്രതികരണത്തിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് ചാകര ലഭിച്ച സന്തോഷമായേനെ.

Noushad Vadakkel പറഞ്ഞു...

തൊടുപുഴയിലെ അക്രമങ്ങള്‍ വീണ്ടും ആവര്തിക്കാതിരിക്കുവാന്‍ വിവിധ മുസ്ലിം സംഘടനകള്‍ യോജിച്ചു ഒരു ജാഗ്രത സമിതി ഉണ്ടാക്കിയിട്ടുണ്ട് (ഒരു ഐക്യ വേദി എന്ന് വേണമെങ്കില്‍ പറയാം )ഇതില്‍ നിന്നും പോപ്പുലര്‍ഫ്രണ്ട്‌ ഒഴിവാക്കപ്പെട്ടിട്ടുണ്ട്

പള്ളിക്കുളം.. പറഞ്ഞു...

>>> മുഹമ്മദിന്റെ സ്ഥാനത്തും പടച്ചവന്റെ സ്ഥാനത്തും മറ്റു മതത്തിന്റെ പ്രതീകങ്ങള്‍ സങ്കല്‍പ്പിച്ചാല്‍ ,അത് ഒരു മുസ്ലിം മാനേജ്മെന്റിന്റെ കീഴിലുള്ള കോളേജില്‍ ചോദ്യമായി വരികയും ചെയ്‌താല്‍ ???? <<<

ചാനലുകാര്‍ക്കും മാധ്യമങ്ങള്‍ക്കും പെരുന്നാളായേനെ. ബൂലോഗത്ത് ഇന്ന് പ്രതികരണത്തിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് ചാകര ലഭിച്ച സന്തോഷമായേനെ<<<<<<<<<<<<<<<

ഇതിനെക്കാൾ വലിയൊരു പ്രതികരണമില്ല. ഇതിനെക്കാൾ പ്രസക്തമായൊരു കമന്റും.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഞാൻ ഇവിടെയിട്ട കമന്റ് കാണുന്നില്ല. താങ്കൾ ഡിലീറ്റു ചെയ്തെന്നു കരുതുന്നു.ഇവിടെ കമന്റിട്ടുകൂടെന്ന് അരിയില്ലായിരുന്നു. സോറി. ഇനി മേലാൽ ആവർത്തിക്കില്ല.

Noushad Vadakkel പറഞ്ഞു...

താങ്കളുടെ കമന്റ്‌ ദാ ഇവിടുണ്ട് കേട്ടോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

. നന്ദി ഇത് വരെ വന്നതിനും , വായിച്ചതിനും ...

Resource

 

© Copyright തൊടുപുഴ വാര്‍ത്തകള്‍ 2010 -2011 | Design by Herdiansyah Hamzah | Published by Borneo Templates | Powered by Blogger.com.