/

News Update :

കൈ വെട്ടിയത് കാടത്തം, Re-post





ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

രണ്ട് കൈയ്യിനും സാരമായി പരിക്കേറ്റു. ഒരു കൈപ്പത്തി വെട്ടേറ്റ് അറ്റുപോയി. വാഹനത്തിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ആസ്പത്രിയിലെത്തിച്ച ജോസഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പുറത്തിറക്കി വീട്ടുകാരെ മര്‍ദ്ദിച്ച ശേഷമാണ് ജോസഫിനെ വെട്ടിയത്.

സംഘത്തില്‍ എട്ടോളം പേര്‍ ഉണ്ടായിരുന്നതായി ജോസഫിന്റെ സഹോദരി സ്‌റ്റെല്ല പറഞ്ഞു. കോടാലി, വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സ്‌റ്റെല്ല പറഞ്ഞു. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് മാരുതി ഓമ്‌നിയിലെത്തിയ സംഘം ആക്രമണം നടത്തിയത്. ജോസഫിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരിലാണ് ജോസഫ് ആരോപണ വിധേയനായത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം തയ്യാറാക്കിയതിന്റെ പേരിലായിരുന്ന വിവാദം. പിന്നീട് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും എം. ജി. യൂണിവേഴ്‌സിറ്റി ഒരുവര്‍ഷത്തേക്ക് ജോസഫിന്റേയും കോളേജ് പ്രിന്‍സിപ്പലിന്റെയും അംഗീകാരം റദ്ദാക്കുകയും ചെയ്തു.

ചോദ്യപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ തന്നെ നിരവധി മുസ്‌ലീം സംഘടനകള്‍ സംഭവത്തിനെതിരെ രംഗത്തെത്തുകയും ന്യൂമാന്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജോസഫിന് മതസംഘടനകളുടെ ഭീഷണിയും നിലനിന്നിരുന്നു.


(മാതൃഭൂമി വാര്‍ത്ത )


അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ കെ.സി.ബി.സി അപലപിച്ചു‍‍

കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ കേരള കാത്തലിക്‌ ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) അപലപിച്ചു. ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. ഇതിനു ശേഷവും അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് അപലപനീയമാണ്. നിയമവാഴ്ചയും മതസൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും ഫാ.ആലത്തറ അറിയിച്ചു.

( മംഗളം വാര്‍ത്ത )


രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

മുസ്ലിംകളുടെ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .

താഴെ കാണുന്ന പ്രതിഷേധ ബ്ലോഗുകള്‍ കൂടി വായിക്കുമല്ലോ ..











ഇത് ചെയ്തത് ഏതെന്കിലും മുസ്ലിം നാമ ധാരികളാണെന്കില്‍ ഒരിക്കല്‍ കൂടി ചോദ്യ പേപര്‍ വിവാദവുമായി ബന്ധപ്പെട്ട എന്റെ മറ്റൊരു ബ്ലോഗ്‌ പോസ്റ്റ്‌ ശ്രദ്ധയില്‍ പെടുത്തുന്നു. താഴെ വായിക്കുക :

Share this Article on :

5 അഭിപ്രായങ്ങള്‍:

Noushad Vadakkel പറഞ്ഞു...

സമുദായം ഒന്നടങ്കം ഒറ്റപ്പെടുത്തിയ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സമുദായത്തെ മുഴുവന്‍ പ്രാകൃത വിശ്വാസ ആചാരങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരാണെന്നും , ദേശ വിരുദ്ധ ശക്തികളുമായി ബന്ധമുള്ളവരാണെന്നും ആക്ഷേപിക്കുന്ന ബ്ലോഗ്‌ ലോകത്തെ ചില സാമൂഹിക പ്രതിബദ്ധതയില്ലാത്ത ആളുകളുടെ തെറ്റിദ്ധാരണാജനകമായ എഴുതുകല്‍ക്കെതിരില്‍ പ്രതിഷേധിക്കുന്നു ...മുകളില്‍ കൊടുത്തിട്ടുള്ള ലിങ്കുകള്‍ വഴി മുസ്ലിം സമുദായതിനുള്ളില്‍ ബ്ലോഗ്‌ ലോകത്തു അല്പമെങ്കിലും സാന്നിദ്ധ്യമറിയിച്ചവരുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വായിച്ചു സാമുദായിക വിദ്വേഷം വളര്‍ത്തുന്ന പദ പ്രയോഗങ്ങള്‍ ഒഴിവാക്കി വസ്തുതകളെ വസ്തുതകളായി കാണണമെന്ന് അപേക്ഷിക്കുന്നു ...

TPShukooR പറഞ്ഞു...

ഒരു മനുഷ്യന്‍ എന്ന നിലക്ക് എന്റെ ഈ വിഷയത്തിലുള്ള അഭിപ്രായം ഞാന്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിമിനലുകളുടെ അപരിഷ്കൃത പ്രവൃത്തികള്‍ക്ക് ഒരു മതവും അനുയായികളും മറുപടി പറയേണ്ടി വരുന്നത് കഷ്ടമാണ്.

(റെഫി: ReffY) പറഞ്ഞു...

കലാപം ആസൂത്രണം ചെയ്യുന്നതും സംഘടിപ്പിക്കുന്നതും സാമൂഹ്യ ദ്രോഹികളാണ്. അവരെ ഒറ്റപ്പെടുത്തുക. അത്തരക്കാരെ കണ്ടെത്തണം. അവര്‍ക്കുള്ള ശിക്ഷ കാലവിളംബം കൂടാതെ കിട്ടണം. അത് മറ്റുള്ളവര്‍ക്ക് പാഠമാകണം. ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ എല്ലാവര്ക്കും കഴിയണം. പ്രാര്‍ഥനകളോടെ..

Malayali Peringode പറഞ്ഞു...

ഒ കവിത കൂടി...

http://ayilakkunnu.blogspot.com/2010/07/blog-post.html

Judson Arackal Koonammavu പറഞ്ഞു...

http://vrithasuran.blogspot.com/

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

. നന്ദി ഇത് വരെ വന്നതിനും , വായിച്ചതിനും ...

Resource

 

© Copyright തൊടുപുഴ വാര്‍ത്തകള്‍ 2010 -2011 | Design by Herdiansyah Hamzah | Published by Borneo Templates | Powered by Blogger.com.